Jump to content

കലാഭവൻ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:35, 6 മാർച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irvin calicut (സംവാദം | സംഭാവനകൾ) (→‎മരണം)
കലാഭവൻ മണി
ജനനം (1971-01-01) ജനുവരി 1, 1971  (53 വയസ്സ്)
മരണം2016 മാർച്ച് 06
തൊഴിൽസിനിമ നടൻ, നാടൻ പാട്ടുകാരൻ
ജീവിതപങ്കാളി(കൾ)നിമ്മി
കുട്ടികൾ1
വെബ്സൈറ്റ്http://www.kalabhavanmani.in

കലാഭവൻ മണി, മലയാള സിനിമാ നടൻ. തമിഴ്, തെലുങ്ക് മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ്‌ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനനം. 2016 മാർച്ച് 06 -ന് കരൾ രോഗ സംബന്ധമായ കാരണങ്ങളാൽ അന്തരിച്ചു.[1]

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.

2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി[2][3].

മലയാളം ചലച്ചിത്രങ്ങൾ

തമിഴ് ചലച്ചിതങ്ങൾ

  • എന്തിരൻ
  • വേൽ
  • ആര്
  • സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കും
  • മഴൈ
  • അന്നിയൻ
  • ബോസ്
  • പുതിയ ഗീതൈ
  • ജെമിനി
  • ബന്ദാ പരമശിവം
  • സിങ്കാര ചെന്നൈ
  • കുത്ത്

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്കാരം
  • 2000 - പ്രത്യേക ജൂറി പുരസ്കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
  • 1999- പ്രത്യേക ജൂറി പുരസ്കാരം : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
ഫിലിംഫെയർ അവാർഡ്‌
  • 2002- മികച്ച വില്ലൻ ( തമിഴ് ) ജെമിനി
ഏഷ്യ നെറ്റ് ഫിലിം അവാർഡ്
  • 1999- മികച്ച നടൻ : 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും '
  • 2007 - മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
വനിതാ-ചന്ദ്രിക അവാർഡ്
  • 2008-മികച്ച വില്ലൻ കഥാപാത്രം : ചോട്ടാ മുംബൈ
  • 2014- ഭരത് ഗോപി ഫൌണ്ടേഷൻ പുരസ്ക്കാരം

മരണം

(മാർച്ച് 06, 2016) കരൾസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കൂടുതൽ വായനക്ക്

അവലംബം

  1. "കലാഭവൻ മണി അന്തരിച്ചു". മനോരമ ന്യൂസ്. Retrieved 7 മാർച്ച് 2016. {{cite web}}: |archive-url= is malformed: save command (help)
  2. http://www.hindu.com/2009/07/27/stories/2009072753950400.htm
  3. http://mathrubhumi.com/php/newFrm.php?news_id=1244863&n_type=HO&category_id=1&
"https://ml.wikipedia.org/w/index.php?title=കലാഭവൻ_മണി&oldid=2321142" എന്ന താളിൽനിന്ന് ശേഖരിച്ചത്